കാസര്‍കോട് (www.evisionnews.co): നിലവിലെ എം.എല്‍.എമാര്‍ സ്ഥാനാര്‍ത്ഥികളാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് രാഹുല്‍ നേരിട്ട് രംഗത്ത്. എംഎല്‍എമാരെ ലോക്സഭാ സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന് രാഹുല്‍ പരസ്യ നിലപാട് സ്വീകരിച്ചതോടെ കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി. അതേസമയം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത മങ്ങി.
രണ്ടില്‍ കൂടുതല്‍ പ്രവാശ്യം മുമ്പ് പരാജയപ്പെട്ടവര്‍ക്ക് ഇത്തവണ അവസരമില്ല. പകരം പുതുമുഖങ്ങളെ പരിഗണിക്കണം. വിജയസാധ്യത നോക്കിയായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയം. ഇതിന് പുറമെ രാജ്യസഭാ എംപിമാരെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കേണ്ട കാര്യമില്ലെന്ന് രാഹുല്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോന്നി എംഎല്‍എ അഡ്വ. അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ മണ്ഡലത്തിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടുക്കി മണ്ഡലത്തിലും എറണാകുളത്ത് യുവ എംഎല്‍എ ഹൈബി ഈഡനും പാലക്കാട് ഷാഫിയും മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
Post a Comment
0 Comments