കൊച്ചി (www.evisionnews.co): മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് സരിത എസ് നായര്‍ വീണ്ടും ഹൈക്കോടതിയില്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ നിയമ നടപടിയെ കുറിച്ചുള്ള കേന്ദ്ര ഓര്‍ഡിനന്‍സ് പ്രകാരം ഉമ്മന്‍ ചാണ്ടിക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 2012 സെപ്തംബര്‍ 19ന് ഔദ്യോഗിക വസതിയിലേക്കു വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സരിത ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. പീഡിപ്പിച്ച ശേഷം, സോളാര്‍ അനുമതി നല്‍കാന്‍ തോമസ് കുരുവിള വഴി വന്‍ തുക വാങ്ങിയെന്നും മൊഴിയില്‍ പറയുന്നു. ഈ മൊഴിയില്‍ 2018 ഒക്ടോബര്‍ 20നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സരിത ഹര്‍ജിയില്‍ പറഞ്ഞു. അതിനാല്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടണമെന്നാണ് ആവശ്യം.
കേസ് ബുധനാഴ്ച പരിഗണിക്കും. എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.സി വേണുഗോപാലിനെതിരായ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നാരോപിച്ച് സരിത നല്‍കിയ ഹര്‍ജിയില്‍ നേരത്തെ കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു.
Post a Comment
0 Comments