Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസിയുടെ മരണം: സമസ്ത വീണ്ടും സമരത്തിലേക്ക്: ഫെബ്രുവരി 28ന് കോഴിക്കോട്ട് പ്രക്ഷോഭ സമ്മേളനം


കോഴിക്കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി വധവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമസ്ത പ്രക്ഷോഭ സമ്മേളനം ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് മുതലക്കുളത്ത് നടക്കും. കോഴിക്കോട് സമസ്ത ഓഫീസില്‍ ചേര്‍ന്ന പ്രതിഷേധ സമ്മേളന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. കെ. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. 

ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, നാസര്‍ഫൈസി കൂടത്തായി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കൊടക് അബ്ദുറഹിമാന്‍ മുസ്്ലിയാര്‍, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, ഇബ്രാഹിം ഫൈസി പേരാല്‍, മലയമ്മ അബൂബക്കര്‍ ബാഖവി, സി.കെ.കെ മാണിയൂര്‍, ഇസ്മായില്‍ ഹാജി എടച്ചേരി, പി.എം അബ്ദുല്‍ ലത്തീഫ്, ആലംകോട് ഹസ്സന്‍, എ.കെ അബ്ദുല്‍ ബാഖി, സലാം ഫൈസി മുക്കം, റഷീദ് ഫൈസി വെള്ളായിക്കോട്, ഒ.പി.എം അഷ്റഫ്, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.എന്‍.എസ് മൗലവി, താജുദ്ധീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, പി.ടി അഷ്റഫ് ബാഖവി, പി.ഹസൈനാര്‍ ഫൈസി, എഞ്ചി. മാമുക്കോയ ഹാജി, സലാം ഫറോഖ് സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad