മഞ്ചേശ്വരം (www.evisionnews.co): ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണംകവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് കത്തര്‍ കോടിയിലെ ഉദയകുമാറി (32)നെയാണ് മഞ്ചേശ്വരം എസ്.ഐ വി.കെ അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ചമുമ്പ് കൂടാല്‍ മേര്‍ക്കളയിലെ ചാമുണ്ഡി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്ന് 3000 രൂപ കവര്‍ന്ന കേസില്‍ പ്രതിയാണ് ഉദയകുമാര്‍.
Post a Comment
0 Comments