തിരുവനന്തപുരം (www.evisionnews.co): 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തിയതിനെതിരെ പൊലീസുകാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സര്‍ക്കാര്‍ നടപടി തെരഞ്ഞെടുപ്പിന് മുന്നോടിയി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കമാണെന്നാണ് ഡി.വൈ.എസ്.പിമാരുടെ നിലപാട്. ഇത്തരത്തില്‍ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
2014 മുതല്‍ താല്‍ക്കാലിക പ്രൊമോഷന്‍ നല്‍കിയിരുന്ന ഡി.വൈ.എസ്.പിമാരുടെ പട്ടികയാണ് സര്‍ക്കാര്‍ പുനഃപരിശോധിച്ചത്. ഇതില്‍ അച്ചടക്ക നടപടി നേരിട്ട 12 പേരെ തരംതാഴ്ത്താന്‍ ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഡി.വൈ.എസ്.പിയായ എം.ആര്‍ മധുബാബു ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്‌റ്റേ വാങ്ങിയതിനാല്‍ പട്ടികയില്‍ നിന്ന് ഒഴിവായി.
ഇന്നലെ അര്‍ദ്ധരാത്രിയോടെ ബാക്കി 11 പേരെ തരംതാഴ്ത്തി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന പൊലീസ് ആക്ടിലെ സുപ്രധാന വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ച മുമ്പ് റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് ഡി.വൈ.എസ്.പിമാരുടെ പട്ടിക പുനഃപരിശോധിച്ച് ഉത്തരവിറക്കിയത്.
Post a Comment
0 Comments