കാഞ്ഞങ്ങാട് (www.evisionnews.co): വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍പോയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (31) ആണ് അറസ്റ്റിലായത്. രാജപുരം പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ നവംബറിലാണ് വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തത്. ഫോണിലൂടെ സ്ത്രീയോട് സൗഹൃദ ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post a Comment
0 Comments