തിരുവനന്തപുരം (www.evisionnews.co): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് കേരളാ ഇമാംസ് കൗണ്‍സില്‍ ഭാരവാഹി ഷഫീഖ് ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കി. പ്രമുഖ പ്രഭാഷകനും തിരുവനന്തപുരം ജില്ലയിലെ ഒരു പള്ളിയിലെ ചീഫ് ഇമാമുമായ ഇയാളെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.
15കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആരോപണം. രണ്ടുദിവസം മുമ്പ് ഉച്ചസമയത്ത് ഇയാളുടെ പ്രവര്‍ത്തന മേഖലയിലുള്ള പ്രദേശത്ത് സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവച്ചെങ്കിലും ഇയാള്‍ വിദ്യാര്‍ത്ഥിനിയുമായി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്.
Post a Comment
0 Comments