ഉദുമ (www.evisionnews.co): മുസ്ലിം ലീഗ് ചെരുമ്പ ശാഖാ കമ്മിറ്റി നിര്‍മിക്കുന്ന ബൈത്തുറഹ്മ ഭവനപദ്ധതിക്ക് ദുബൈ കെ.എം.സി.സി ഉദുമമണ്ഡലം കമ്മിറ്റി നല്‍കുന്ന ധനസഹായ വിതരണം മണ്ഡലം ട്രഷറര്‍ സി.എ ബഷീര്‍ പള്ളിക്കര ചെരുമ്പ ലീഗ് പ്രസിഡണ്ട് സി അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് കൈമാറി. റാഫി ചെരുമ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉദുമ മണ്ഡലം ലീഗ് പ്രസിഡണ്ട് കെഇഎ ബക്കര്‍ ഉദ്ഘാനം ചെയ്തു. ചടങ്ങില്‍ ദുബൈ കെ.എം.സി.സി കസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍, ടി.എം ഇഖ്ബാല്‍, അസ്ലം പാക്യര, ആരിഫ് ചെരുമ്പ, ഹക്കീര്‍ ചെരുമ്പ, ആരിഫ് നാലാംവാതുക്കല്‍ സംബന്ധിച്ചു.
Post a Comment
0 Comments