ദേശീയം (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏപ്രില്‍, മേയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. സംസ്ഥാനത്ത് 2.54 കോടി വോട്ടര്‍മാര്‍ ആണുള്ളത്. ഇതില്‍ വനിതകള്‍ 1.31 കോടി. പുരുഷന്‍മാര്‍ 1.22 കോടി. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്30,47,923 രണ്ടാമത് തിരുവനന്തപുരം 26,54,470. കരടു പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു മാസം കൊണ്ടു 3.43 ലക്ഷം വോട്ടര്‍മാര്‍ കൂടി. ഇതില്‍ 119 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടുമെന്ന് അദേഹം വ്യക്തമാക്കി.
എല്ലാ ജില്ലകളിലും തെരഞ്ഞെടുപ്പു കമ്മീഷന്‍ ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ 1950. മുഖ്യ തെരഞ്ഞെടുപ്പു ഓഫീസറുടെ കാര്യാലയത്തിലും ഹെല്‍പ് ലൈന്‍ 18004251965. മരിച്ചതോ സ്ഥലം മാറിയതോ പേര് ഇരട്ടിച്ചതോ ആയ 1,15,00 വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
Post a Comment
0 Comments