Type Here to Get Search Results !

Bottom Ad

രാഷ്ട്രീയ പാര്‍ട്ടികളുടെ വാട്‌സ്ആപ്പ് ദുരുപയോഗം: പല സേവനങ്ങളും പിന്‍വലിക്കുമെന്ന് കമ്പനിയുടെ മുന്നറിയിപ്പ്


ദേശീയം (www.evisionnews.co): ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്സ്ആപ്പ് സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി കമ്പനിയുടെ വെളിപ്പെടുത്തല്‍. സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി വാട്സ് ആപ്പ് സേവനങ്ങള്‍ ദുപയോഗം ചെയ്യരുതെന്നും കമ്പനിയുടെ സീനിയര്‍ എക്സിക്യൂട്ടീവ് പറഞ്ഞു.

ഓട്ടോമാറ്റിക് ടൂളുകള്‍ ഉപയോഗിച്ച് കൂട്ടത്തോടെ മെസേജുകള്‍ അയക്കുക, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നിവക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്സ് ആപ് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടിയുടെ ബലം ബോധ്യപ്പെടുത്താനും ജനങ്ങളെ സ്വാധീനിക്കാനും ബി.ജെ.പി വന്‍ തോതില്‍ മെസേജുകള്‍ അയക്കാറുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് വ്യാജ വാര്‍ത്തകള്‍ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി തന്നെ ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്.

എന്നാല്‍ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളാണ് സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല. ഏത് രീതിയിലാണ് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നതെന്നും ഇന്നലെ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടില്ല. അതേസമയം, ഇനിയും വാട്സ്ആപ്പിനെ ദുരുപയോഗം ചെയ്യുന്നത് തുടര്‍ന്നാല്‍ പല സേവനങ്ങളും പിന്‍വലിക്കേണ്ടി വരുമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.

Post a Comment

0 Comments

Top Post Ad

Below Post Ad