ദുബൈ (www.evisionnews.co): പ്രവാസ ലോകത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ആതുര സേവനരംഗത്ത് പതിറ്റാണ്ടു കാലമായി നിറസാന്നിധ്യമായ പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ഡോ: വി.ടി വിനോദിനെ വിവിധ സന്നദ്ധ കൂട്ടായ്മകളുടെ സഹകരണത്തോടെ ആദരിക്കുന്നു. ദുബൈ ഗ്രാന്റ്് എക്സല്‍ഷ്യര്‍ ഹോട്ടലില്‍ 'സ്നേഹപൂര്‍വ്വം-19' എന്ന പരിപാടിയില്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാകായിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
തീരുമാന യോഗത്തില്‍ ബഷീര്‍ തീക്കൊടി അധ്യക്ഷത വഹിച്ചു. യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. കെ.എം അബ്ബാസ്, ഷംസുദ്ധീന് നെല്ലറ, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, നാസര്‍ മുട്ടം, ഷബീര്‍ കീഴൂര്‍, നൗഷാദ് കന്യപ്പാടി, റാഫി പള്ളിപ്പുറം, ഷാഹുല്‍ തങ്ങള്‍, അബ്ദുല്ല ഡിസ്ക്കോ, സി.എ ബഷീര്‍ പള്ളിക്കര, ജുനൈദ് കവ്വായി സംബന്ധിച്ചു.
Post a Comment
0 Comments