കാസര്‍കോട് (www.evisionnews.co): 110 കിലോ കഞ്ചാവുമായി കുന്നുംകൈ സ്വദേശി അറസ്റ്റില്‍. കുന്നുംകൈ സ്വദേശി നൗഫലി (35)നെയാണ് വെസ്റ്റ് എളേരി പൂങ്ങോട് വെച്ച് പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് 6.30മണിയോടെയാണ് സംഭവം. നൗഫലിനൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.
ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച 110കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. കാറിന്റെ പിറകിലെ ഡിക്കിയില്‍ കിലോ കണക്കാക്കി ചെറിയ നിരവധി പൊതിയുണ്ടാക്കി അടുക്കിവെച്ച നിലയിലായിരുന്നു.
Post a Comment
0 Comments