കാസര്‍കോട് (www.evisionnews.co): ബൈക്കില്‍ കാറിടിച്ച് കിടപ്പിലായ ലൈന്‍മാന് 69.88 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ കെ.എസ്.ഇ.ബി ലൈന്‍മാന് ടി. സുരേഷി (46)നാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡണ്ട് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 2016 നവംബര്‍ 27ന് കൊയോങ്കര വെറ്റിനറി ആസ്പത്രിക്ക് സമീപം അപകടത്തിലാണ് സുരേഷിന് ഗുരുതരമായി പരിക്കേറ്റത്. സുരേഷ് ഇപ്പോഴും ചികിത്സയിലാണ്. ഹര്‍ജി സമര്‍പ്പിച്ച 2017 ജൂലൈ 12 മുതലുള്ള 9.5 ശതമാനം പലിശ സഹിതമുള്ള തുക സുരേഷിന് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്.
Post a Comment
0 Comments