ചട്ടഞ്ചാല്‍ (www.evisionnews.co): കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപെടുത്തിയ മുഖ്യപ്രതി പീതാമ്പരന്‍ അടക്കമുള്ള പ്രതികള്‍ കൃത്യം നടത്തിയ ശേഷം താമസിച്ചത് ചട്ടഞ്ചാലിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണെന്ന് പ്രതികള്‍ തന്നെ മൊഴി നല്‍കിയ സാഹചര്യത്തില്‍ ഓഫീസ് റൈഡ് ചെയ്യാന്‍ പോലീസ് തയാറാകണമെന്ന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ തെക്കില്‍, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, മണ്ഡലം വൈസ് പ്രസിഡണ്ട് ടി.ഡി ഹസ്സന്‍ ബസരി, ജില്ല കമ്മിറ്റി അംഗം അബുബക്കര്‍ കണ്ടത്തില്‍, എട്ടാം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് മങ്ങാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
നാടിന്റെ നന്മക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടി ഓഫീസുകളെ കൊലക്കേസ് പ്രതികള്‍ക്ക് അഭയം നല്‍കാനുള്ള കേന്ദ്രമാക്കുന്ന സിപിഎം ക്രിമനല്‍ ശൈലി നാടിന് അപകടമാണ്. ഒരു ഭാഗത്ത് കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുകയും മറുഭാഗത്ത് പ്രതികളെ സംരക്ഷിക്കുയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഓഫീസില്‍ ആയുധ ശേഖരം ഉണ്ടാകാനുള്ള സാധ്യത ഉള്ളത് കൊണ്ട് എത്രയും പെട്ടന്ന് പോലീസ് പരിശോധന നടത്തത്തണം. കൊലപാതകവുമായി ബന്ധമുണ്ടെന്ന തരത്തില്‍ പാര്‍ട്ടി ജനപ്രതിനിധികളടക്കമുള്ളവര്‍ക്കെതിരെ ആരോപണമുയര്‍ന്ന പശ്ചാതലത്തില്‍ അവരെയും ചോദ്യംചെയ്യാന്‍ പോലീസ് തയാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments