കാസര്‍കോട് (www.evisionnews.co): ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാതല ഇസ്ലാമിക് കലോത്സവത്തിന് എട്ടിന് തളങ്കരയില്‍ തുടക്കമാകും. എട്ട് മുതല്‍ മൂന്നു ദിവസങ്ങളിലായി തളങ്കര പടിഞ്ഞാര്‍ സിറാജുല്‍ ഹുദാ മദ്രസയില്‍ ടി.കെ.എം ബാവ മുസ്ലിയാര്‍ നഗറിലാണ് മത്സരങ്ങള്‍ നടക്കുക. അഞ്ച് വേദികളിലായി എഴുപതോളം ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, മുഅല്ലിം എന്നീ വിഭാഗങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.
എട്ടിന് വൈകിട്ട് നാലിന് സ്വാഗതം സംഘം ചെയര്‍മാന്‍ യഹ്യ തളങ്കര പതാക ഉയര്‍ത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി താഖ അഹമ്മദ് അല്‍ അസ്ഹരി, സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി, സമസ്ത മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, പൊലിസ് മേധാവി എ. ശ്രീനിവാസ്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മദ്രസ മാനേജ്മെന്റ് ജില്ലാ പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി, അബ്ദുല്‍ മജീദ് ബാഖവി, ഖലീല്‍ ഹുദവി അല്‍മാലികി കല്ലായം, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി. അബ്ദുല്ല, സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ ടി.പി അലി ഫൈസി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹസൈനാര്‍ ഹാജി തളങ്കര, നൂറുദ്ധീന്‍ മൗലവി, അഷ്റഫ് മൗലവി മര്‍ദ്ദള, അമാനുല്ല തളങ്കര നൂറുദ്ദീന്‍ മൗലവി പെരുമ്പട്ട പങ്കെടുത്തു.
Post a Comment
0 Comments