കാസര്‍കോട് (www.evisionnews.co): ടിക് ടോക്കിലടക്കം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയ 'ഏയ് പണിക്കോയ്‌റ്റെ' എന്ന വൈറല്‍ ചോദ്യത്തിന്റെ ക്രഡിറ്റ് സംബന്ധിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ തര്‍ക്ക വിഷയം. കാസര്‍കോടന്‍ സ്ലാംങിലുള്ള പരിഹാസ ചുവയുള്ള പദപ്രയോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ട വീഡിയോക്ക് പിന്നാലെയാണ് വൈറല്‍ ചോദ്യത്തിന്റെ ക്രഡിറ്റ് സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നുവന്നത്.
കാസര്‍കോട് ജില്ലക്കാരനായ ഇസ്ഹാഖ് ചൗക്കിയാണ് ഈ വൈറല്‍ ചോദ്യത്തിന്റെ പിന്നിലെന്നാണ് വീഡിയോയില്‍ പറയുന്നത്. ഏഷ്യ കപ്പ് ഫുട്‌ബോള്‍ മാച്ചില്‍ യു.എ.ഇക്കെതിരെ നാലു ഗോളുകള്‍ക്ക് ഖത്തര്‍ വിജയിച്ച സമയത്താണ് യു.എ.ഇയുള്ളവരെ പരിഹസിച്ച് 'ഏയ് പണിക്കോയ്‌റ്റെ... പണിക്ക് പോയില്ലെങ്കും സാരല്ല, കളിക്ക് പോണോവെ' എന്ന് ലൈവ് വീഡിയോ ആയി പുറത്തുവിട്ടതെന്നും വീഡിയോയില്‍ പറയുന്നു.
എന്നാല്‍ ഒന്നര വര്‍ഷത്തിന് മുമ്പെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ തന്റെതായി പോസ്റ്റ് ചെയ്ത റെക്കോര്‍ഡാണ് വിവിധ ഗ്രൂപ്പുകളില്‍ പ്രചരിച്ച് വൈറലായതെന്ന് കുമ്പളയിലെ ശംസുവും രംഗത്തെത്തിയതോടെയാണ് വൈറല്‍ കട്ടിന്റെ ക്രെഡിറ്റ് സംബന്ധിച്ച് തര്‍ക്കമായിരിക്കുന്നത്. കാസര്‍കോട് കോട്ടക്കുന്നിലെ ജമാല്‍ എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള ചങ്ങാതിമാരെ കൂട്ടം എന്ന് വാട്‌സ് ആപ്പില്‍ ജോലിക്ക് പോവാതെ ഗ്രൂപ്പില്‍ നിറഞ്ഞുനില്‍ക്കുന്നവരെ പരിഹസിച്ചാണ് പദപ്രയോഗം നടത്തി. അത് പിന്നീട് വിവിധ മേഖലകളില്‍ പ്രയോഗിക്കപ്പെട്ടുവെന്നാണ് ശംസു കുമ്പളയുടെ വാദം.
Post a Comment
0 Comments