കേരളം (www.evisionnews.co): കേരള കോണ്‍ഗ്രസ് എമ്മില്‍ പി.ജെ ജോസഫ് വിഭാഗത്തിന് ലോക്സഭാ സീറ്റ് നല്‍കാമെന്ന ധാരണയൊന്നും ഉണ്ടായിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. ലോക്സഭയില്‍ മത്സരിക്കാന്‍ രണ്ടു സീറ്റ് വേണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ രാജ്യസഭാ എംപിയായത് പാര്‍ട്ടിയുടെ പൊതുവായ തീരുമാന പ്രകാരമാണ്. അതിനായി പ്രത്യേക ധാരണയൊന്നും ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍, പി.ജെ ജോസഫ് കോട്ടയം സീറ്റില്‍ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടെ പ്രതികരിക്കാന്‍ ജോസ് കെ. മാണി തയാറായില്ല. അതിനിടെ തര്‍ക്കമുണ്ടെന്ന ധാരണ ശക്തിപ്പെടുത്തി ജോസ് കെ. മാണി നയിക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്നും ജോസഫ് ഒഴിഞ്ഞുനില്‍ക്കുകയുമാണ്.
Post a Comment
0 Comments