മധ്യപ്രദേശ് (www.evisionnews.co): മോചന ദ്രവ്യത്തിനായി ഇരട്ടക്കുട്ടികളെ തട്ടിയെടുത്ത് കൊലപ്പെടുത്തിയ കേസില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അടക്കം ആറുപേര്‍ പോലീസ് പിടിയില്‍. ബജ്റംഗ്ദളിന്റെ പ്രധാനപ്പെട്ട മേഖലാ സംഘാടകരിലൊരാളായ വിഷ്ണുകാന്ത് ശുക്ല അടക്കമുള്ളവരാണ് കുട്ടികളെ തട്ടികൊണ്ടുപോകല്‍ സംഭവങ്ങളുടെ മുഖ്യആസൂത്രകനെന്ന് ഐ.ജി ചഞ്ചല്‍ ശേഖര്‍ പറഞ്ഞു.
മറഞ്ഞിരുന്നാണ് ഇയാള്‍ തന്റെ പങ്കു നിര്‍വഹിച്ചത്. ഇയാളുടെ സഹോദരന്‍ പദ്മ ശുക്ലയാണ് സ്‌കൂളില്‍നിന്ന് തട്ടികൊണ്ട് പോയതിന് നേതൃത്വം കൊടുത്തത്. സംഭവിത്തില്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 12നാണ് സ്‌കൂള്‍ വളപ്പില്‍ നിന്ന് തോക്കു ചൂണ്ടി ഇരട്ടക്കുട്ടികളെ തട്ടിയെടുത്തത്. മോദചന ദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിയെടുത്തത്. പിന്നീട് കുട്ടികളുടെ മൃതദേഹങ്ങള്‍ ബാന്‍ഡയിലുള്ള നദിയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ആകെ ആറു പ്രതികളാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.
Post a Comment
0 Comments