കാസര്‍കോട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കാസര്‍കോട് മണ്ഡലം സമ്മേളനം പ്ലാഡോ 2.0 ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി പതാക ഉയര്‍ത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദത്ത് പ്രമേയ പ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കാസര്‍കോട്് വിദ്യാഭ്യാസ വികസനം എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
അബ്ബാസ് ബീഗം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ടി.ഇ അബ്ദുല്ല, മൂസ ബി ചെര്‍ക്കള, മുനീര്‍ ഹാജി കമ്പാര്‍, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, എ.എ ജലീല്‍, ബീഫാത്തിമ ഇബ്രാഹിം, അഡ്വ: വി.എം മുനീര്‍, ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ, എം.എ നജീബ്, സഹീര്‍ ആസിഫ്, ഷംസുദ്ധീന്‍ കിന്നിംഗാര്‍, ഖാദര്‍ ആലൂര്‍, ജാബിര്‍ തങ്കയം, അസറുദ്ധീന്‍ എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, സക്കീര്‍ ബദിയടുക്ക, റഫീഖ് വിദ്യാനഗര്‍, സലാം ബെളിഞ്ചം, താഹാ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, ഹബീബ് തുരുത്തി, ഇബ്രാഹിം ഖാസിയാറടകം സംസാരിച്ചു.
Post a Comment
0 Comments