കാസര്‍കോട് (www.evisionnews.co): കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് എതിര്‍വശത്ത് പുതിയ വ്യാപാര സമുച്ഛയമായ മറിയം ട്രേഡ് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മറിയം ട്രേഡ് സെന്റര്‍ ചെയര്‍മാന്‍ പി.ബി. അബ്ദുല്ലകുഞ്ഞി അധ്യക്ഷത വഹിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മുന്‍ മന്ത്രി സി.ടി. അഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സ്വാമി വിവിക്താനന്ദ സരസ്വതി, ഫാദര്‍ വിപിന്‍ വയലിക്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എ.ഡി.എം. എന്‍. ദേവിദാസ്, എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.സി. ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, അഡ്വ. കെ. ശ്രീകാന്ത്, മുന്‍ എം.എല്‍.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു, മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍, എ. അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, കെ. നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, യഹ്‌യ തളങ്കര, ടി.ഇ. അബ്ദുല്ല, എന്‍.എ. അബൂബക്കര്‍, അസ്‌ലം പടിഞ്ഞാര്‍, അബ്ദല്‍ കരീം കോളിയാട്, അസീസ് കടപ്പുറം, രാജന്‍ പെരുമ്പള, ഹംസ ദേരസിറ്റി, സുരേഷ് കൃഷ്ണ ഹാര്‍ഡ്‌വെയര്‍സ്, എ.കെ. മൊയ്തീന്‍ കുഞ്ഞി, മധൂര്‍ മാമു, കരുണ്‍ താപ്പ, ടി.എം. സഈദ്, സി.ഐ. സി.എ. അബ്ദുല്‍ റഹീം, എസ്.ഐ. പി. അജിത് കുമാര്‍, എസ്.ഐ. ലക്ഷ്മണന്‍, അഡ്വ. മോഹന്‍ പ്രകാശ്, അഡ്വ. ശശിധരന്‍, അര്‍ജ്ജുനന്‍ തായലങ്ങാടി, കെ.എ. മുഹമ്മദ് ഹനീഫ് തുടങ്ങി വിവിധ മേഖലകളിലെ നിരവധി പേര്‍ സംബന്ധിച്ചു.
മാനേജിംഗ് ഡയറക്ടര്‍ പി.ബി. സെല്ലു, മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ മുഹമ്മദ് പി.ബി, അച്ചു പി.ബി, സാദിഖ് നെല്ലിക്കുന്ന്, നൗഷാദ് തളങ്കര തുടങ്ങിയവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. 3500 സ്‌ക്വയര്‍ ഫീറ്റില്‍ ആറ് നിലകളിലുള്ള ഷോപ്പിംഗ് മാളില്‍ 60 കടമുറികളും 20 ലേറെ ഓഫീസ് മുറികളും കുട്ടികള്‍ക്ക് ആനന്ദം പകരുന്ന ഫണ്‍മാര്‍ട്ട് കമ്പ്യൂട്ടര്‍ ഗെയിം സെന്ററും ഉണ്ട്.
Post a Comment
0 Comments