കാസര്‍കോട് (www.evisionnews.co): പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ക്രൈംബ്രാഞ്ചിന്റെ എറണാകുളം എസ്.പി മുഹമ്മദ് റഫീഖ്, മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ് പി. പ്രദീപ് കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ കാസര്‍കോട്ടെത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഇന്ന് പെരിയയില്‍ലെത്തി സംഭവസ്ഥലം പരിധോശിക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ഡി.ജി.പി അന്വേഷണ പുരോഗതി വിലയിരുത്തും.
അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി പീതാംബരന്‍, സജി ജോര്‍ജ് എന്നിവരില്‍ നിന്നും ക്രെംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം തന്നെ മൊഴിയെടുത്തിട്ടുണ്ട്. ഇരട്ടക്കൊല നടന്ന സ്ഥലവും ആയുധങ്ങള്‍ എറിയപ്പെട്ട നിലയില്‍ കാണപ്പെട്ട പൊട്ടക്കിണറും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പെരിയയിലോ ബേക്കലിലോ ക്യാമ്പ് ഓഫീസ് തുറന്നു കൊണ്ടുള്ള അന്വേഷണമായിരിക്കും ഉണ്ടാവുകയെന്നാണ് വിവരം. ഇരട്ടക്കൊല കേസില്‍ ആകെ പത്തു പ്രതികളുണ്ടെന്ന് നിലവിലുള്ള അന്വേഷണസംഘം പറഞ്ഞു. കേസില്‍ ഇത് വരെ ഏഴുപ്രതികളാണ് അറസ്റ്റിലായത്. കേസില്‍ ആരോപണമുന്നയിക്കപ്പെട്ട ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ എന്നിവരെയും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എക്കെതിരെ ശരത്ലാലിന്റെ പിതാവ് ഉന്നയിച്ച ആരോപണങ്ങളിലാണ് ചോദ്യം ചെയ്യലുണ്ടാവുക.
Post a Comment
0 Comments