കാസര്‍കോട് (www.evisionnews.co): പെരിയയില്‍ വീണ്ടും സംഘര്‍ഷം. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് അക്രമം നടന്ന പ്രദേശങ്ങളില്‍ സി.പി.എം നേതാക്കള്‍ സന്ദര്‍ശിക്കാനെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായണ്. കാസര്‍കോട് എംപി പി. കരുണാകരന്റെയും ഉദുമ എം.എല്‍.എ കെ. കുഞ്ഞുരാമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പെരിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇവര്‍ പെരിയ ജംഗ്ഷനില്‍ എത്തിയപ്പോള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കുകയായിരുന്നു.
ജനപ്രതിനിധികള്‍ സി.പി.എമ്മുകാരുടെ വീട് മാത്രമായി സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ബലപ്രയോഗം നടത്തിയെങ്കിലും പിരിഞ്ഞു പോകാന്‍ ഇവര്‍ തയാറായിട്ടില്ല. സംഘര്‍ഷം രൂക്ഷമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ യൂത്ത് കോണ്‍ഗ്രസിന് പിന്തുണയുമായും സി.പി.എം നേതാക്കള്‍ പി. കരുണാകരന് പിന്തുണയുമായും രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.
Post a Comment
0 Comments