ദുബൈ (www.evisionnews.co): ഉദുമ മണ്ഡലം ദുബൈ കെ.എം.സി.സി നല്‍കുന്ന നിര്‍ധനരായ യുവതികള്‍ക്കുള്ള വിവാഹ ധനസഹായം പള്ളിക്കര ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറര്‍ സിഎ ബഷീര്‍ പള്ളിക്കര കുറ്റിക്കോല്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് വി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്ക് കൈമാറി. ചടങ്ങില്‍ പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്ങല്‍, അബ്ദുല്‍ ഖാദര്‍ ഹാജി, പി.കെ അബ്ദുല്ല പള്ളിപ്പുഴ, ലത്തീഫ് പടുപ്പ്, കെ.എ മുഹമ്മദ് സംബന്ധിച്ചു.
Post a Comment
0 Comments