ന്യൂഡല്‍ഹി (www.evisionnews.co): ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയെ റോഡ് ഷോയാക്കി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശിയായ സൈനികന്‍ അജിത് കുമാര്‍ ആസാദിന്റെ വിലാപയാത്രയിലാണ് മണ്ഡലത്തിലെ എം.പിയായ സാക്ഷി മഹാരാജ് കൈ വീശിക്കാണിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാറാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
വിലാപയാത്രയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കുനേരെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തില്‍ നിന്ന് സാക്ഷി മഹാരാജ് ചിരിക്കുന്നതും കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ബി.ജെ.പി നേതാവിനെതിെേര ഉയരുന്നത്. ബി.ജെ.പി ജവാന്റെ മൃതദേഹം പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നെന്നും വിലാപയാത്ര ബി.ജെ.പി റോഡ് ഷോ ആക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
Post a Comment
0 Comments