കാസര്‍കോട് (www.evisionnews.co): പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിനെ നേരത്തെ വകവരുത്താന്‍ പദ്ധതിയിട്ടതായി കേസില്‍ പ്രതിയായ അശ്വിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കല്ല്യോട്ട് സ്‌കൂളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യൂ കുടുംബ സഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് അശ്വിന്റെ സഹോദരന്‍ ഫേസ് ബുക്കില്‍ കൃപേഷിന്റെ ചിത്രമുള്‍പ്പടുത്തി ഇതിനെതിരെ പോസ്റ്റിട്ടിരുന്നു.
ഈപോസ്റ്റിന് ചുവടെയാണ് 'ഓന്‍ ചാവാന്‍ റെഡിയായി.. ഇവിടെ എല്ലാവരും സെറ്റായിട്ടുണ്ടെന്ന് അശ്വിന്‍ കമന്റ് ചെയ്തത്. അതിനുപുറമെ, പെരിയ സഖാക്കള്‍ എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ കൃപേഷ് കല്ല്യോട്ടെ ഒരു നേര്‍ച്ച കോഴിയാണെന്ന് പരസ്യമായി പറയുന്നു. കൃപേഷിന്റെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പടെ വച്ചാണ് പോസ്റ്റ്.
സി.പി.എം അനുഭാവമുള്ള വിവിധ വാട്‌സ് ആപ്പ് കൂട്ടായ്മകളിലും കൃപേഷിനെതിരെ വ്യാപകമായി പ്രചാരണം നടന്നതിനും തെളിവുകളുണ്ട്. ഇതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ കൃപേഷ് പൊലീസില്‍ പരാതി നല്‍കുകയും ഇക്കാര്യം എം.എല്‍.എയെ അറിയിച്ചിരുന്നു. ശരത് ലാലിനും സമാനമായ രീതിയില്‍ ഭീഷണിയുണ്ടായിരുന്നു. അന്ന് പീതാംബരനെ അക്രമിച്ച കേസില്‍ പ്രതിചേര്‍ത്ത് ജാമ്യം ലഭിച്ചതിന് ശേഷം ശരത്‌ലാല്‍ ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Post a Comment
0 Comments