കാസര്‍കോട് (www.evisionnews.co): രാജധാനി എക്സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് 18 മുതല്‍. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചത്. ഫെബ്രുവരി 17ന് നിസാമുദ്ദീനില്‍ നിന്നും പുറപ്പെടുന്ന 12432 നമ്പര്‍ രാജധാനി എക്സ്പ്രസ് 18ന് വൈകിട്ട് 6.38ന് കാസര്‍കോട്ട് നിര്‍ത്തും. രണ്ടു മിനുട്ടിന് ശേഷം 6.40ന് ട്രെയിന്‍ കാസര്‍കോട്ട് നിന്നും പുറപ്പെടും.
19ന് തിരുവനന്തപുരത്ത് നിന്നും നിസാമുദ്ദീനിലേക്ക് പോകുന്ന രാജധാനി ട്രെയിന്‍ പുലര്‍ച്ചെ 4.33ന് കാസര്‍കോട്ടെത്തും. 4.35ന് പുറപ്പെടും. ആഴ്ചതോറും നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും മൂന്ന് വീതം സര്‍വീസാണുള്ളത്. നിസാമുദ്ദീനിലേക്കുള്ള ട്രെയിന്‍ ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കാസര്‍കോട്ടെത്തുക. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കാസര്‍കോട്ടെത്തുന്നത്.
നേരത്തെ ഫെബുവരി രണ്ടിന് നിര്‍ത്തിതുടങ്ങുമെന്ന് എം.പി കരുണാകരന്‍ എം.പി സോഷ്യല്‍ മീഡിയയിലുടെ അറിയിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിയിരുന്നില്ല. സ്റ്റോപ്പ് അനുവദിച്ചിട്ടും ട്രെയിന്‍ നിര്‍ത്താത്തതില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരക്കുന്നതിനിടെയാണ് 18മുതല്‍ കാസര്‍കോട്ട് നിര്‍ത്തുമെന്ന അറിയിപ്പുണ്ടായിരിക്കുന്നത്.
Post a Comment
0 Comments