Type Here to Get Search Results !

Bottom Ad

സാബിത്ത് വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി: വിധി ഫെബ്രുവരി 26ന്


കാസര്‍കോട് (www.evisionnews.co): മീപ്പുഗിരിയിലെ സാബിത്തിനെ (18) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ഫെബ്രുവരി 26ന് ഈ കേസില്‍ വിധി പറയും. 2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ.പി കോളനി പരിസരത്ത് വെച്ചാണ് സാബിത്തിനെ കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ സാബിത്തി (18)നെ ഏഴംഗ സംഘം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. 

അക്രമത്തില്‍ റഹീസിനും സാരമായി പരിക്കേറ്റിരുന്നു. ജെ.പി കോളനിയിലെ കെ. അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്കാട് കോളനിയിലെ കെ.എന്‍. വൈശാഖ് (22), ജെ.പി. കോളനിയിലെ പതിനേഴുകാരന്‍, ജെ.പി. കോളനിയിലെ എസ്.കെ. നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി.കെ. പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയന്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍. 

അന്നത്തെ ഡി.വൈ.എസ്.പിയായിരുന്ന മോഹനചന്ദ്രന്‍ നായര്‍, സി.ഐ. സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ഒന്നാം സാക്ഷിയായ റഹീസ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. കുത്താനുപയോഗിച്ച കത്തി പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഗോപാലകൃഷ്ണന്‍ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എ. മുഹമ്മദ് ആലപ്പുഴ, സര്‍ജി ജോസഫ് തോമസ് എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, അഡ്വ. ജോസ് എന്നിവരും ഹാജരായി.

Post a Comment

0 Comments

Top Post Ad

Below Post Ad