ബദിയടുക്ക (www.evisionnews.co): അബുദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ വിഷന്‍ 2020ന്റെ ഭാഗമായുള്ള സാന്ത്വനം-19 പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട നിത്യരോഗികള്‍ക്ക് നല്‍കുന്ന സൗജന്യ മരുന്നു വിതരണം മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തവര്‍ക്കുള്ള മരുന്ന് കാര്‍ഡ് വിതരണം നടത്തി. ഇവര്‍ക്കുള്ള മരുന്നുകള്‍ എല്ലാ മാസവും ബദിയടുക്കയിലെ തെരഞ്ഞെടുത്ത മെഡിക്കല്‍ ഷോപ്പില്‍ നിന്നും ലഭ്യമാക്കും. കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എച്ച് അബ്ദുല്ല ബദിയടുക്ക അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത്പ്രസിഡന്റ് ബദ്രുദ്ധീന്‍ താസിം, ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹൈദര്‍ കുടുപ്പംകുഴി, എംഎസ്എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍, ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് നസ്മീര്‍ ബദിയടുക്ക, ജനറല്‍ സെക്രട്ടറി ഇസ്തിഫാന്‍ ഗോളിയടുക്ക, അഷ്‌റഫ് കുക്കംകുടല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments