കാസര്‍കോട് (www.evisionnews.co): പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി കാപ്പിത്തോട്ടം സ്വദേശിയും കോഴിക്കോട് താമരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായ കെ. വേണുഗോപാലനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കോഴിക്കോട്ടെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. അവിവാഹിതനാണ്. പരേതനായ അപ്പണ്ണ നായിക്- അക്കാച്ചു ഭായി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ടി എം ചോമ്മണ്ണ നായ്ക്ക്, നാരായണന്‍, കൃഷ്ണന്‍, ഭാസ്‌കരന്‍, ലക്ഷ്മി, നാരായണി കാഞ്ഞങ്ങാട്, സരോജിനി (തിരുവനന്തപുരം).
Post a Comment
0 Comments