Type Here to Get Search Results !

Bottom Ad

38 ദിവസം നീണ്ട സമരം റെയില്‍വെ അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു


ഉപ്പള (www.evisionnews.co): പരാതികള്‍ക്ക് പരിഹാരം കാണാമെന്ന റെയില്‍വേ അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷനിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമരം അവസാനിപ്പിച്ചു. 38ദിവസം നീണ്ടുനിന്ന സമരം ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് ആരംഭിച്ചത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം.

സമരം ഔദ്യോഗികമായി പിന്‍വലിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം ഉപ്പളയില്‍ നടന്നു. ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ കെ.എഫ് ഇഖ്ബാല്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ഗുരുവപ്പ, മഞ്ചേശ്വരം സി.ഐ സിബി തോമസ്, ലത്തീഫ് ഉപ്പള, മഹ്മൂദ് കൈക്കമ്പ, കോസ്മോസ് ഹമീദ്, കൊട്ടാരം അബൂബക്കര്‍, ബദ്‌റുദ്ദീന്‍ എന്നിവരെ ആദരിച്ചു.

ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ജമീല അഹമ്മദ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുല്‍ ഹമീദ്, വൈസ് പ്രസിഡണ്ട് ജമീല സിദ്ദീഖ്, അഡ്വ. ബാലകൃഷ്ണ ഷെട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഹ്‌റൈന്‍ മുഹമ്മദ്, പൈവളിഗെ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഹറ, ബി.വി രാജന്‍, അബ്ബാസ് ഓണന്ത, ഹരീഷ്ചന്ദ്ര, സി സത്യന്‍, അലി, സാദിഖ് ചെറുഗോളി, ഹനീഫ് റൈന്‍ബോ, ഗോള്‍ഡന്‍ മൂസക്കുഞ്ഞി, ഗിരീഷ് പൊതുവാള്‍, ജബ്ബാര്‍ പള്ളം, മുഹമ്മദ് ഉപ്പള ഗേറ്റ്, ഉഷ, അബൂതമാം, മജീദ് പച്ചമ്പള, രാഘവ ചേരാല്‍, ഹമീദ് കോസ്മോസ് പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

Post a Comment

0 Comments

Top Post Ad

Below Post Ad