കാസര്‍കോട് (www.evisionnews.co): ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലില്‍ സംഘ് പരിവാര്‍ അക്രമത്തിനിരയായ മദ്രസാധ്യാപകന്‍ ബായാര്‍ മുളിഗദ്ദെയിലെ കരീം മുസ്ലിയാരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കരീം മുസ്ലിയാരെ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കരീം മുസ്ലിയാര്‍ നേരത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്നു. ഇതിനു ശേഷം നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Post a Comment
0 Comments