കാഞ്ഞങ്ങാട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം സെക്രട്ടറി സി. മനോജ് കുമാറിന്റെ വീടിന് നേരെ അക്രമം. കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിക്ക് ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമമെന്ന് യൂത്ത് കോണ്‍ഗ്രസ് പുല്ലുര്‍ പെരിയ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും രാത്രിയുടെ മറവില്‍ അക്രമമുണ്ടാക്കുന്നവരെ നിലക്കുനിര്‍ത്താന്‍ സി.പിഎം നേതൃത്വം തയാറാകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒരുമാസം മുമ്പ് പ്രിയദര്‍ശിനി ക്ലബിന് നേരെ അക്രമം നടത്തിയ സാമൂഹിക ദ്രോഹികള്‍ തന്നെയാണ് മനോജിന്റെ വീടിന് നേരെ അക്രമം നടത്തിയതിന് പിന്നിലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അക്രമ സ്ഥലം സന്ദര്‍ശിച്ച ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു.
Post a Comment
0 Comments