കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി വധവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന പ്രക്ഷോഭ സമ്മേളനത്തിന്റെയും മാര്‍ച്ച് രണ്ടിന് ഉളിയത്തടുക്കയില്‍ നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന ആദര്‍ശ കാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തിന്റെയും സുന്നി അഫ്കാര്‍ ക്യാമ്പയിന്‍ പ്രചാരണത്തിന്റെയും ഭാഗമായി നാളെ വൈകിട്ട് 4.30 മുതല്‍ അണങ്കൂരില്‍ എസ്.വൈ.എസ് മുനിസിപ്പല്‍ കമ്മിറ്റിയുടെ കണ്‍വെന്‍ഷന്‍ നടക്കും. പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് മുനിസിപ്പല്‍ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടിയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
Post a Comment
0 Comments