ദോഹ (www.evisionnews.co): ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള ധിഷണയുടെ ആഭിമുഖ്യത്തില്‍ ഗവേഷണ പഠനം ആരംഭിച്ചു. രാഷ്ടീയ അവബോധം പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കാണ് കോഴ്‌സില്‍ പ്രവേശനം. പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഷരീഫ് സാഗര്‍ അക്കാദമിക് ഡയറക്ടറായ കോഴ്‌സിന്റെ കാലാവധി പത്തു മാസമാണ്. രണ്ടു സെമസ്റ്ററുകളില്‍ പരീക്ഷ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും.
കെ.എം.സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ധിഷണ ചെയര്‍മാന്‍ സി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എ.വി.എ ബക്കര്‍, കെ.പി ഹാരിസ്, കുഞ്ഞിമോന്‍ ക്ലാരി, സെക്രട്ടറിമാരായ കോയ കോടങ്ങാട്, മുസ്തഫ എലത്തൂര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ എം.എ നാസര്‍ കൈതക്കാട് സ്വാഗതവും കോഴ്‌സ് ഡയറക്ടര്‍ ഇ.എ നാസര്‍ നന്ദിയും പറഞ്ഞു. അസി. ഡയറക്ടര്‍മാരായ മുസമ്മില്‍ വടകര, മൊയ്തീന്‍കുട്ടി പട്ടാമ്പി, വൈസ് പ്രസിഡണ്ട് കെ.എസ് മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ കെ.എസ് അബ്ദുള്ള, നവാസ് കോട്ടക്കല്‍, ഇബ്രാഹിം കുട്ടി, മുജീബ് പൊന്നാടന്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments