മുളിയാര്‍ (www.evisionnews.co): അരിയില്‍ ഷുക്കൂര്‍ വധത്തിന്റെ ഏഴാം വാര്‍ഷിക ദിനത്തില്‍ എം.എസ്.എഫ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിന്റെ ഉദുമ മണ്ഡലംതല ഉദ്ഘാടനം മുളിയാര്‍ ഇസത്ത് നഗറില്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഷ്ഫാത്ത് ബോവിക്കാനം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അര്‍ഷാദ് അയ്യൂബ് സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കെ.ബി മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, ഖാദര്‍ ആലൂര്‍ ഷഫീഖ് മൈക്കുഴി, റാഷിദ് കുയ്യല്‍, അഷ്‌കര്‍ ബോവിക്കാനം, ബി.കെ നിസാര്‍, ഹമീദ് ഇസത്ത്, സുബൈര്‍ പൊവ്വല്‍ സംസാരിച്ചു.
Post a Comment
0 Comments