കോഴിക്കോട് (www.evisionnews.co): തൂണേരിയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ഓഫീസനെതിരായ ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഓഫീസിന്റെ ജനലുകള്‍ക്ക് കേടുപറ്റി. രാത്രി 11.50ന് തൂണേരിയിലെ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ് ഉണ്ടായത്.
ബോംബേറില്‍ ഓഫീസിന്റെ ജനാലചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐയാണെന്ന് ലീഗ് ആരോപിച്ചു. രണ്ടു ബോംബുകളാണ് ഓഫീസിന് നേരെ എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഒന്നാണ് പൊട്ടിയത്. പൊട്ടാതിരുന്ന മറ്റൊരു ബോംബ് പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെടുത്തു. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post a Comment
0 Comments