കാസര്‍കോട് (www.evisionnews.co): ബസില്‍ വീട്ടമ്മയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച നാടോടി സംഘത്തിലെ സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. ഉദുമയിലെ പുഷ്പയുടെ മൂന്നരപ്പവന്റെ താലിമാലയാണ് അപഹരിക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ വീട്ടമ്മ ബഹളം വെക്കുകയും മൂവര്‍ സംഘത്തെ പിടികൂടുകയുമായിരുന്നു. കാസര്‍കോട് ബസ് സ്റ്റാന്റിലെത്തിയപ്പോള്‍ രണ്ട് സ്ത്രീകള്‍ തന്ത്രത്തില്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
Post a Comment
0 Comments