കാസര്‍കോട് (www.evisionnews.co): കലാലയ രാഷ്ട്രീയത്തില്‍ നിന്ന് എസ്.എഫ്.ഐയെ തുടച്ചുമാറ്റാന്‍ പ്രബുദ്ധ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂര്‍ പറഞ്ഞു. ഗവ. ഐ.ടി.ഐയില്‍ എം.എസ്.എഫ് യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലംതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡണ്ട് സഫ്‌വാന്‍ പതാക ഉയര്‍ത്തി. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. അനസ് എതിര്‍ത്തോട്, സവാദ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, മുര്‍ഷിദ് മുഹമ്മദ്, സിറാജ്, ഷരീഫ്, ഹരിത യൂണിറ്റ് പ്രസിഡണ്ട് അശ്രീന, തൗസീന, ധര്‍ഷന, ഹന്‍ഷാമു, ബബീഷ്, നസീഫ് സംസാരിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതവും ഹര്‍ഷാദ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സഫ്‌വാന്‍ (പ്രസി), ഹര്‍ഷാഖ്, സുഫൈല്‍, അലി (വൈസ്. പ്രസി), ഹര്‍ഷാദ് (ജന. സെക്ര), സാഹിദ്, മുബഷിര്‍, അര്‍ഫാസ് (ജോ. സെക്ര), അഷ്ഫാഖ് (ട്രഷ). ഹരിത ഭാരവാഹികള്‍: തൗസീന (പ്രസി), ഫര്‍ഹീം, തബസ്സും, ഷറഫിയ (വൈസ്. പ്രസി), ആരിഫ (ജന. സെക്ര), ഷിഫ, സാജിദ, ലദീദ, അസ്മിന (ജോ. സെക്ര), ഷാനിബ (ട്രഷ).
Post a Comment
0 Comments