Type Here to Get Search Results !

Bottom Ad

ദേശീയ പാത വികസനം അട്ടിമറിക്കാന്‍ നീക്കം: ഡെപ്യൂട്ടി കലക്ടര്‍ മാര്‍ച്ച് ഒന്നു മുതല്‍ അവധിയില്‍


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ദേശീയപാത വികസനം സ്തംഭനാവസ്ഥയിലേക്ക്. ഇതിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ദേശീയ പാത (എല്‍- എ) ഡെപ്യൂട്ടി കലക്ടര്‍ കെ. ശശിധര ഷെട്ടി മാര്‍ച്ച് ഒന്നു മുതല്‍ അവധിയില്‍ പ്രവേശിക്കുന്നു. ഇതോടെ വളരെ വേഗത്തിലും നല്ല രീതിയിലും നടന്നിരുന്ന ദേശീയ പാത വികസനം ഇദ്ദേഹം ചുമതലയേറ്റെടുത്തതിന് ശേഷമാണ് ജില്ലയില്‍ ദേശീയപാത വികസനത്തിന് വേഗത കൈവരിച്ചത്. ഇതുവരെ 1050 കുടുംബങ്ങള്‍ക്കായി 225 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. 

ജില്ലക്കാരനായ ഉദ്യോഗസ്ഥന്‍ തലപ്പത്ത് വന്നതോടെയാണ് ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ ജോലിക്ക് വേഗത കൈവന്നത്. ശശിധര ഷെട്ടിക്ക് മുമ്പ് വന്ന ഡെപ്യൂട്ടി കലക്ടര്‍മാര്‍ പലരും ഭൂമി ഏറ്റെടുക്കുന്നതിനോ നഷ്ടപരിഹാരം നല്‍കുന്നതിനോ താല്‍പര്യം കാണിച്ചിരുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഇതിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന് അവധി നല്‍കാനുള്ള ആസൂത്രിതമായ നീക്കം. ഇത് ജില്ലയിലെ വികസന പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്നാണ് ജനങ്ങള്‍ ആശങ്കപ്പെടുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad