കാസര്‍കോട് (www.evisionnews.co): കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്‍ (കെ.പി.എല്‍.ഒ.ഫ്) ജില്ലാ കണ്‍വെന്‍ഷനും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സില്‍ പ്രതിനിധിക്ക് സ്വീകരണവും പഠന ക്ലാസും ഫെബ്രുവരി 23ന് ഉച്ചക്ക് രണ്ടു മണിക്ക് കാസര്‍കോട് പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന പ്രസിഡണ്ട് ചന്ദ്രന്‍ കൊടമന ഉദ്ഘാടനം ചെയ്യും. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന്റെ സംസ്ഥാന കൗണ്‍സിലില്‍ പ്രാതിനിധ്യം ലഭിച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അസീസ് അരീക്കരക്ക് കെവിവിഎസ് ജില്ലാ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉപഹാരം നല്‍കും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജനമൈത്രി പോലീസ് സിആര്‍ഒയും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജോ. സെക്രട്ടറിയുമായ കെപിവി രാജീവന് സംസ്ഥാന സെക്രട്ടറി ഗിരീഷ് കെ.എന്‍ ഉപഹാരം നല്‍കും. തുടര്‍ന്ന് നടക്കുന്ന സിഎംഇ പ്രോഗ്രാമില്‍ പ്രശസ്ത യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം 'കിഡ്‌നി ഫംഗ്ഷന്‍ ടെസ്റ്റ്' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: ജില്ലാ പ്രസിഡണ്ട് കെ.പി അബൂയാസര്‍ 9744100063, ജില്ലാ സെക്രട്ടറി വി.പി ഷിജു 9846696332, ജില്ലാ ട്രഷറര്‍ പി. ഫാസില്‍ 8907841201.
Post a Comment
0 Comments