അബൂദാബി (www.evisionnews.co): അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍- യു.എ.ഇ എക്‌സ്‌ചേഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന് എന്നീ തിയതികളിലായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്റര്‍ നാഷണല്‍ താരങ്ങളെ അണിനിരത്തി ഇസ്ലാമിക് സെന്റര്‍ നടത്തുന്ന ഐഐസി- യുഎഇ എക്‌സ്‌ചേഞ്ച് റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ യുഎഇയിലെ പ്രബലരായ അമ്പതോളം ടീമുകളാണ് പങ്കെടുക്കുക.
പ്രൊഫഷണല്‍ (എലൈറ്റ്) കാറ്റഗറി എ, ബി എന്നീ മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുന്നത്. ബാഡ്മിന്റണ്‍ രംഗത്തെ ലോക പ്രശസ്തരായ യോനക്‌സ് ടീം അണിയിച്ചൊരുക്കുന്ന പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിലാണ് മത്സരം നടക്കുക. വിജയികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രൈസ് മണി നല്‍കുന്ന മത്സരം കൂടിയാണ് അബുദാബിയില്‍ നടക്കുന്ന ബാഡ്മിന്റണ്‍. അത് കൊണ്ട് തന്നെ പ്രമുഖ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. പത്രസമ്മേളനത്തില്‍ ഉസ്മാന്‍ കരപ്പാത്ത്, വിനോദ് നമ്പ്യാര്‍, എം. ഹിദായത്തുള്ള, ടി.എ അബ്ദുല്‍ സലാം, ഹംസ നടുവില്‍ പങ്കെടുത്തു.
Post a Comment
0 Comments