കാസര്‍കോട് (www.evisionnews.co): ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ ആറാമത് മേച്ചേരി പുരസ്‌കാര സമര്‍പ്പണം ഫെബ്രുവരി 19ന് കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. റഹീം മേച്ചേരിയുടെ സ്മരണാര്‍ത്ഥം ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് സമഗ്രസംഭാവന നല്‍കിയവര്‍ക്ക് നല്‍കുന്ന മേച്ചേരി പുരസ്‌കാരത്തിന് റഹീം മേച്ചേരിയുടെ സഹയാത്രികനും എഴുത്തുകാരനുമായ റഹ്മാന്‍ തായലങ്ങാടിയെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ബുധനാഴ്ച രാവിലെ 9.30ന് കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കൂടിയായ കെ. ശങ്കരനാരായണ്‍ ആറാമത് മേച്ചേരി പുരസ്‌കാരം സമ്മാനിക്കും. ചന്ദ്രിക ചീഫ് എഡിറ്ററും പ്രമുഖ വാഗ്മിയുമായ സി.പി സൈതലവി റഹീം മേച്ചേരി അനുസ്മരണ പ്രഭാഷണം നടത്തും. ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും മുസ്ലിം ലീഗ്, കെ.എം.സി.സി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.
Post a Comment
0 Comments