Type Here to Get Search Results !

Bottom Ad

ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഫുട്‌ബോള്‍ കൈമാറി


ദുബൈ (www.evisionnews.co): മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്കുള്ള ഫുട്‌ബോള്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കറിന് കൈമാറി. 

ഈമാസം 22ന് ദുബൈയില്‍ നടക്കുന്ന സോക്കര്‍ ലീഗില്‍ ജില്ലയില്‍ നിന്നും വിവിധ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് പ്രമുഖ താരങ്ങള്‍ ബൂട്ടണിയും. ഫുട്‌ബോള്‍ സോക്കര്‍ ലീഗില്‍ സമാഹരിക്കുന്ന തുക അദ്ദേഹത്തിന്റെ നാമഥേയത്തില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കുടിവെള്ള വിതരണം, കുഴല്‍ കിണര്‍ നിര്‍മാണം തുടങ്ങിയ പദ്ധതിക്ക് വിനിയോഗിക്കും. മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പെരിയ മഹാത്മാ ബഡ്സ് സ്‌കൂളില്‍ പദ്ധതിയുടെ ആദ്യഘട്ടമായി കുഴല്‍കിണര്‍ നിര്‍മിച്ചു നല്‍കിയിരുന്നു. 

സോക്കര്‍ ലീഗിനോടനുബന്ധിച്ച് പ്രവാസ ലോകത്തെ കാസര്‍കോട് നിവാസികളുടെ കുടുംബ സംഗമം കാസ്രോടിയന്‍ മെഗാ മീറ്റ് നടക്കും. ചടങ്ങില്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ മുഖ്യാതിഥിയായി. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍, സെക്രട്ടറി ഹാഷിം പടിഞ്ഞാര്‍, മണ്ഡലം ട്രഷറര്‍ സി.എ ബഷീര്‍ കല്ലിങ്കാല്‍, അസ്‌ലം പാക്യാര, ആരിഫ് ചെരുമ്പ, ഹക്കീര്‍ ചെരുമ്പ, ഇല്യാസ് കട്ടക്കാല്‍, ആരിഫ് നാലാംവാതുക്കല്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad