Type Here to Get Search Results !

Bottom Ad

എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ തയാര്‍: മോഹന്‍ലാലിന് മെഗാ ഓഫറുമായി ബി.ജെ.പി

കേരളം (www.evisionnews.co): ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള തത്രപ്പാടില്‍ ബിജെപി വന്‍നീക്കങ്ങള്‍ നടത്തുന്നു. നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് ഇറക്കി കളിക്കാനുള്ള നീക്കം ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ലാല്‍ ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞ് നിന്നതോടെ പാര്‍ട്ടിയില്‍ ആരെന്നുള്ള ചോദ്യം ഉയരുകയും ദേശീയ നേതൃത്വത്തിനോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, മോഹന്‍ലാലിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. മോഹന്‍ലാലിന് പാര്‍ട്ടിയോടുള്ള നിലപാടും മോദിയോടുള്ള അടുപ്പവും വോട്ടാക്കി മാറ്റി ലോകസഭയില്‍ അക്കൗണ്ട് തുടങ്ങാമെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി മോഹന്‍ലാലിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞങ്ങള്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം ഇതുവരെ അതില്‍ മറുപടി തന്നിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാലിന് താത്പര്യമുണ്ട്, മാത്രമല്ല അദ്ദേഹം തിരുവനന്തപുരത്തുകാരനുമാണ്. 

ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ടെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ തയാറാണെങ്കില്‍ കേരളത്തിലെവിടെയും മത്സരിപ്പിക്കാന്‍ ബിജെപി ഒരുക്കമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇന്ന് പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad