കാഞ്ഞങ്ങാട് (www.evisionnews.co): എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എം.എസ്.എഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി പരീക്ഷ മുന്നൊരുക്കം 'ഈസി എക്‌സാം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി പരിപാടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലിംഗ് ക്ലാസിന് കരിയര്‍ കണ്‍വീനര്‍ സാദിഖുല്‍ അമീന്‍ നേതൃത്വം നല്‍കി. എം.എസ്.എഫ് മുനിസിപ്പല്‍ സെക്രട്ടറി റഹ്മാന്‍ കൂളിയങ്കാല്‍ അധ്യക്ഷത വഹിച്ചു. ജി.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റര്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചു.
Post a Comment
0 Comments