Type Here to Get Search Results !

Bottom Ad

ഡല്‍ഹി മുഖ്യമന്ത്രി അരവിദ് കെജ്രിവാളിനെ നേരെ ബി.ജെ.പി അക്രമണം



(www.evisionews.co) ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാളിന് നേരെ ബിജെപി അക്രമണം. ഡല്‍ഹി നരേലയില്‍ വെച്ച് കെജ്രിവാള്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. വടികളയുമായി വാഹന വ്യൂഹത്തിന് നേരെ പാഞ്ഞടുത്താണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

അക്രമി സംഘത്തില്‍ നൂറോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം വ്യൂഹം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. കാറിന് ചെറിയ കേടുപാടു വരുത്തിയെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

ഡല്‍ഹിയിലെ അനധികൃത കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി പോകുമ്പോഴായിരുന്നു കെജ്രിവാളിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad