കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കാനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. എസ്.എസ്.എല്‍.സി- ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷകള്‍, രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷകള്‍ എന്നിവ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. രണ്ടാംവര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷകളുടെ വിവരങ്ങള്‍ക്ക് അതത് സ്‌കൂളുകളുമായി ബന്ധപ്പെടേണ്ടതാണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
Post a Comment
0 Comments