മുള്ളേരിയ (www.evisionnews.co): കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ആറങ്ങാടിയിലെ ഷഫീഖ് (33)ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആദൂര്‍ കുണ്ടാറില്‍ പൊലീസ് നടത്തിയ വാഹന പരിശോധക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന 12.220 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയത്.
ബംഗളൂരുവില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് കാറില്‍ വരികയായിരുന്ന ഷഫീഖിന്റെ അരയിലും കാറിന്റെ സീറ്റിനടിയിലെ ബാഗിലും ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. ആദൂര്‍ സി.ഐ എം.എ മാത്യു, എസ്.ഐ നിതിന്‍ ജോയ് എന്നിവരും ജില്ലാ പൊലിസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് മയക്കുമരുന്ന് പിടിച്ചത്. പിടിയിലായ ലഹരി വസ്തുവിന് ഒരു ഗ്രാമിന് 6,000 മുതല്‍ 10,000 രൂപ വരെ വിലയുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വന്തം ഉപയോഗത്തിന് ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്നതെന്നാണ് പൊലിസിനോട് പറഞ്ഞത്.
Post a Comment
0 Comments