ദുബൈ (www.evisionnews.co): സമൂഹത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സഹായിക്കുന്നതില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഏറെ മുന്നില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം. പ്രസിഡണ്ട് ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസ്‌കര്‍ ചൂരി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഷാര്‍ജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ശക്കീര്‍ കുമ്പള, ഫൈസല്‍ പട്ടേല്‍, സത്താര്‍ ആലമ്പാടി, സുബൈര്‍ അബ്ദുല്ല, സിദ്ധീഖ് ചൗക്കി, അബ്ദുല്ല ബെളിഞ്ചം, ഹനീഫ ആദൂര്‍, എം.എസ് ഹമീദ്, ശാഫി ഖാസിയാറകം, സഫ്‌വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, ഹാരിസ് ബ്രദേര്‍സ്, തല്‍ഹത്ത്, സര്‍ഫ്രാസുല്‍ റഹ്മാന്‍, ഗഫൂര്‍ ഊദ്, അറഫ ചേരൂര്‍, നവാസ് റഹ്മാന്‍, മുഹമ്മദ് സമീല്‍ പ്രസംഗിച്ചു.
Post a Comment
0 Comments