കാസര്‍കോട് (www.evisionnews.co): കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും അന്ത്യനിദ്രയുറങ്ങുന്ന സ്ഥലം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിന്റെ അവസാന ഇരകളായ ഇരുവരുടെയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ഫിറോസും മറ്റു നേതാക്കളും എത്തിയത്.
ചാണ്ടി ഉമ്മന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, എകെഎം അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി.ഡി അഹമ്മദ് കബീര്‍, ഹക്കീം കുന്നില്‍, എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, സി. ബാലകൃഷ്ണന്‍ പെരിയ, സാജിദ് മൗവ്വല്‍ തുടങ്ങിയ നിരവധി നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പം വീടുകളില്‍ സന്ദര്‍ശിച്ചു.
Post a Comment
0 Comments